About Master Vijay Raaj

ആത്മ മിത്രങ്ങളെ,
നിസർഗദത്ത മഹാരാജിനും, ഷിർദ്ദിസായി ബാവയുടെയും മറ്റനവധി അവദൂത ഗുരുക്കന്മാരുടെയും ചരിത്രമുറങ്ങുന്ന മറാത്തയുടെ മണ്ണിലാണ് നാലമ്മാവൻമാരും അമ്മയുമടങ്ങുന്ന എന്റെ കുടുംബം താമസിച്ചിരുന്നത്. ആർട്ടിസ്റ്റ് ആയിരുന്ന അച്ഛനെ അമ്മ വിവാഹം കഴിക്കുകയും വിവാഹശേഷം കുട്ടികൾ ഉണ്ടാകാതിരുന്ന എന്റെ അമ്മയെ അമ്മാവൻ അവതൂതമഹാഗുരനിത്യാനന്ദ ഭഗവാന്റെ ദർശനത്തിന് കൊണ്ടുപോവുകയും അമ്മയ്ക്ക് ഒരു പഴം നൽകുകയും സബാഷ് എന്ന് പറയുകയും കൈകൊണ്ട് ഒരു വട്ടം വരയ്ക്കുകയും ചെയ്തു. 1957 ഏപ്രിൽ മാസം പതിനാലാം തീയതി രാവിലെ 3:00 മണിക്ക് മുംബൈയിലെ സയോൺ ഹോസ്പിറ്റലിൽ ആയിരുന്നു എന്റെ ജനനം. അന്നവിടെ ജനിച്ച ഞാൻ ഒഴികെ ഉള്ളതെല്ലാം പെൺകുട്ടികൾ ആയിരുന്നു. ആൺകുട്ടിയായ എന്നെയും എടുത്ത് മലയാളിയായ നേഴ്സ് എല്ലാവരെയും കണികാണിക്കാൻ കൊണ്ടുപോയത് അമ്മ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. ജീവിതം പിന്നീട് മാറിമറിയുകയായിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞു. കണ്ണൂർ ജില്ലയിലെ പിണറായിയിലേക്ക് മൂന്നു വയസ്സുള്ള എന്നെയും കൊണ്ട് അമ്മ അമ്മയുടെ തറവാട്ടു വീട്ടിലേക്ക് പോരുകയായിരുന്നു. അന്നം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ എനിക്ക് നൽകുവാൻ അമ്മയ്ക്ക് സാധിച്ചുള്ളൂ.


നല്ലതും ചീത്തയുമായ ഒരുപാട് ജോലികളിലൂടെ മുന്നോട്ടു പോകേണ്ടിവന്നു ഒരു നേരത്തെ അന്നം കണ്ടെത്തുവാൻ. ജീവിതാനുഭവങ്ങൾ കുറിക്കുവാനുള്ള സ്ഥലപരിമിതിയുള്ളതുകൊണ്ട് പൂർവാശ്രമത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിക്കാം. അന്നത്തെ അന്നം തേടിയുള്ള യാത്രയിൽ അനവധി ഗുരുക്കന്മാരെ, സന്യാസി ശ്രേഷ്ഠന്മാര്, അവതൂതന്മാർ അമ്മമാർ പരിവ്രജകന്മാർ അവരെയെല്ലാം കാണുവാനും അവരുടെ അനുഗ്രഹം ലഭിക്കുവാനും ദൈവാനുഗ്രഹം ഉണ്ടായി. ജീവിതത്തിന്റെ നീണ്ട പാളങ്ങളിലൂടെ ആത്മവിശുദ്ധി കൊതിച്ച ഒരുസഞ്ചാരം ചെന്നെത്തിയത് ഋഷികേശിന്റെ മണ്ണിൽ. ഗുരുസദാനന്ദയോടൊപ്പം ഈ നിമിഷത്തിന്റെ ഭംഗിയെപ്പറ്റി, അവബോധത്തിന്റെ അനുഭൂതിയെ, പൂക്കളെ, ഭൂമിയിൽ മനുഷ്യർക്ക് അഞ്ജാതമാകുന്ന കാഴ്ച്ചകളെ, പ്രണയത്തിന്റെ സാർവ്വലൗകിതയെ, മതത്തിന്റെ അറിവില്ലായിമകളെ, മരണത്തിന്റെ ഭംഗിയെ. ഒരു ദിനം രാവിലെ മൂന്ന് മണിക്ക് ആ മഹാഗുരു എന്റെ കൺമുമ്പിൽ വച്ചുകൊണ്ട് മൃത്യു സ്വീകരിക്കുമ്പോൾ ആശാന്തി ഇന്നും ഞാൻ ഓർക്കുന്നു. ആ സൈലൻസ് സാമി സുഖമായി ആ ജീവിതം എന്നന്നേക്കുമായി കടന്നുപോയി. ഒരുപാടുപേരെ ഈ ജീവിതത്തിൽ കണ്ടുമുട്ടി എല്ലാവരെയും ഓർത്തെഴുതുവാനുള്ള സ്ഥലപരിമിതി ഇല്ലാത്തതുകൊണ്ടും ചില പേരുകൾ ഇവിടെ കുറിക്കാം. അമേരിക്കൻ സ്വദേശിയായ എന്റെ സഹോദരൻ ജെയിംസ് ഓസിൽ, ജോൺ ഫെർണാണ്ടസ്, മുഹമ്മദ് സലീം, രാജഗോപാൽ മേനോൻ, മിനി ബഹറിൻ, സൂസി ന്യൂസിലാൻഡ്, രഞ്ജിത്ത്, ബിധു, എബിൻ എറണാകുളം ഇവരെല്ലാം ഈ കാലഘട്ടത്തിൽ എന്നെ സഹായിച്ചവർ ആയിരുന്നു. കഴിഞ്ഞ കാലഘട്ടത്തിൽ സഹായിച്ച ഒരുപാട് അവരെല്ലാം ഈ കാലത്തോട് വിട പറഞ്ഞിരുന്നു. സൂഫിയായിരുന്ന മുഹമ്മദ് സലീം കുറ്റാലത്ത് ഒരു പഞ്ചകർമ്മയിൽ ഞാൻ ജോലി നോക്കുമ്പോൾ എന്നെ കാണാൻ അവിടെയെത്താം എന്ന് പറഞ്ഞിരുന്നു. സമയം ഒരുപാട് അതിക്രമിച്ചിരുന്നു വരാമെന്ന് പറഞ്ഞ് സമയവും കഴിഞ്ഞു. ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹോദരി എന്നോട് പറഞ്ഞു "വിജയൻ സ്വാമി ഇക്ക പോയി". സലീമിന്റെ വിടവാങ്ങൽ എന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ഞങ്ങൾ ആത്മ സുഹൃത്തുക്കളായിരുന്നു. ജീവിതത്തിന്റെ നശ്വരതയെ കുറിച്ച് ധാരാളം അനുഭവങ്ങൾ ഉണ്ടായിരുന്നു. താന്ത്രികം, മാന്ത്രികം, പൂജ, മാജിക്, ആയുർവേദം, യോഗ, അങ്ങനെ പലതും പഠിക്കുവാനും പഠിപ്പിക്കുവാനും അവസരങ്ങൾ ലഭിച്ചിരുന്നു. ഇതിനിടയിൽ അമ്മയുടെ കൂട്ടുകാരിയുടെ മകളായ ഷൈലജ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അവളുടെ അച്ഛനൊരു സന്യാസി ആയിരുന്നു. വൈദ്യർ ആയിരുന്നു. ഞങ്ങൾക്കു രണ്ടു കുട്ടികൾ പിറന്നു.

ഒരു സ്ഥലത്തും അള്ളിപ്പിടിച്ചു നിൽക്കുന്ന ശീലം ഇല്ലാത്തതിനാൽ അപ്പോൾ ആ സ്ഥലം വിടും അതായിരുന്നു ശീലം അത് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ നൽകിയിരുന്നു. ഇതിനെല്ലാം നന്ദി പറയേണ്ടത് ശൈലജാണ്. അവളോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. ഗുരുക്കന്മാരുടെ അനുഗ്രഹത്താൽ ഒരു ഭാഗ്യം എനിക്ക് ലഭിച്ചു. ടെക്നോളജി ഉപയോഗിച്ചുകൊണ്ട് ഓൺലൈൻലൂടെ സൂമിലൂടെ മെഡിറ്റേഷൻ ഷെയർ ചെയ്യാൻ സാധിച്ചു. അത് എന്നിലൂടെ സംഭവിച്ചതാണ് കാരണം പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള എന്നെ അനുഗ്രഹിച്ചു കൊണ്ടേയിരുന്നു. ഇന്നതൊരു ട്രസ്റ്റാണ് ധ്യാൻ കൃപ ഗുരുകുലം ട്രസ്റ്റ്. ട്രസ്റ്റിലെ ഓരോ അംഗങ്ങൾക്കും എന്റെ നന്ദി. ധ്യാനം ഹർഷകന്മാദത്തിന്റെ കലയാകുന്ന ധ്യാനം വർഷങ്ങളോളം അത് പ്രാക്ടീസ് ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിനുശേഷം മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കുവാനും സാധിച്ചു. കാണുന്നില്ല ഈ ലോകത്ത്. എല്ലാം ഓഷോയിൽ സമർപ്പിച്ചുകൊണ്ട് ഒടുവിൽ എന്റെ സംശയങ്ങൾക്ക് മാർഗദർശകമായി ഒടുവിൽ എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയത് ഓഷോ ആണ്. ഓഷോ സന്യാസം സ്വീകരിക്കുവാനും പൂനെ ഓഷോ ആശ്രമത്തിൽ പല പ്രാവശ്യവും പോകുവാനും മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുവാനും സാധിച്ചിട്ടുണ്ട്. ഇപ്പോൾ ആ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ ആനന്ദം അനുഭവിച്ചുകൊണ്ട് അത് മറ്റുള്ള സുഹൃത്തുക്കൾക്കും പങ്കുവെച്ചുകൊണ്ട് യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളെ എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ ധാരാളം അനുഭവങ്ങൾ ഉണ്ടാകും. ജീവിതത്തിൽ പ്രത്യേകതകൾ ഒന്നുമില്ല അതുകൊണ്ട് ഇത് ഷെയർ ചെയ്യുന്നത് സന്തോഷമേഉള്ളു. അതുപോലെ ഓരോ വ്യക്തിക്കും അവരുടെ ജീവിതാനുഭവങ്ങൾ ഒരു നോവൽ എഴുതുവാൻ ഉള്ള കഥയുണ്ടാവും അനുഭവങ്ങൾ ഉണ്ടാവും.
നന്ദി നമസ്കാരം.
- വിജയ് രാജ്

Videos

ധ്യാനത്തിന്റെ മുഴുവൻ കലയും നിങ്ങളിലേക്ക് ശാശ്വതമായ സമാധാനം നിശബ്ദത ആനന്ദം കൊണ്ടുവരുന്നതിനു വേണ്ടിയാണ്. ദിവ്യാത്ഭുതം എന്തെന്നാൽ അതു നിങ്ങളുടെ ഉള്ളിൽ നിന്ന് ഉണർന്നു വരുന്നതാണ്. ധ്യാനം കേവലം അതിന്റെ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അത് പാറക്കെട്ടുകൾ എല്ലാം നീക്കം ചെയ്യുന്നതോടെ നീരുറവകൾ ഒഴുകി തുടങ്ങുന്നു അതിന് പുറമേയുള്ള യാതൊന്നുമായി ഒരു ബന്ധവും ഇല്ലെന്ന് ഒരിക്കൽ നിങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ. പിന്നീട് മഹത്തായ സ്വാതന്ത്ര്യമാണ്. ആരെയും ആശ്രയിക്കുന്നില്ല നിങ്ങളുടെ ഏകാഗ്രതയിൽ തികച്ചും ആഹ്ലാദവാദവാനാ ഇരിക്കുവാൻ നിങ്ങൾക്ക് കഴിയുന്നു. നിങ്ങളുടെ ഏകാഗ്രത പ്രകാശപൂരിതമായി തീരും. അതൊരിക്കലും ഒറ്റപ്പെടൽ അല്ല അത് നിറയെ ആനന്ദമാണ്. അതൊരു വിഷാദരോഗിയെപ്പോലെ ഇരിക്കൽ അല്ല. അതൊരു നൃത്തമാടുന്ന ഏകാഗ്രതയാണ്. ഗാനമാലപിക്കുന്ന ഏകാഗ്രതയാണ്. അതിന് മഹത്തായ സൗന്ദര്യം ഉണ്ട് മഹത്തായ കവിതയുണ്ട് മഹത്തായ പ്രണയമുണ്ട് മഹത്തായ സംഗീതം ഉണ്ട്.
- ഓഷോ