Testimonials

സ്നേഹം ചോദിച്ചു വാങ്ങാനുള്ള ഒന്നല്ല. ചോദിച്ചു വാങ്ങുന്നതിലൂടെ അതൊരിക്കലും നിങ്ങൾക്ക് ലഭ്യമാകുന്നില്ല, സ്നേഹം കടന്നുവരുന്നത് നൽകുന്നതിലൂടെയാണ്, അത് നമ്മുടെ തന്നെ പ്രതിധ്വനിയാകുന്നു എന്നത് ഓഷോയുടെ വാക്കുകളാണ്.
സ്വാമി വിജയരാജിന്റെ ശിഷ്യരുടെ വാക്കുകളിലൂടെ ......

My name is Rajagopal Menon residing at Aluva after many years of service from GAC Shipping, Dubai. My close association with Swami Vijay Raaj took me the path of Spirituality to relinquish the stage of thoughts and become a pure human being.

Rajagopal Menon
Kochi

നമസ്കാരം.. സൈനിക സേവനത്തിനിടയിൽ ആണ് ഞാൻ ശ്രീ വിജയരാജ് സ്വാമിജിയുടെ ശിക്ഷണത്തിൽ ധ്യാനം പഠിച്ചത് കഴിഞ്ഞ 5വർഷ കാലയളവിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ ആണ് ഞാൻ ജീവിത ശൈലി തന്നെ മാറ്റിയത് ഇപ്പോഴും പരിശീലനം തുടരുന്നു. നന്ദി.. ആശംസകൾ....


Santhosh Gopi
Army

ഞാൻ ഹസീന, മലപ്പുറമാണ് താമസം. Cunsultant സൈക്കോളജിസ്റ് ആണ്. വിജയരാജ് സർ ന്റെ ടോക്ക് ഞാൻ യൂട്യൂബിൽ കാണാറുണ്ടായിരുന്നു. വളരെ സിമ്പിൾ ആൻഡ് genuine ആയ അദേഹത്തിന്റെ മനോഭാവം എന്നെ സ്പർശിച്ചു. പിന്നീടാണ് ആകസ്മികമായി വാട്സ് അപ്പ്‌ ക്ലാസ്സിൽ പങ്കാളിയാകാൻ സാധിച്ചത്. മനസും ശരീരവും ആത്മീയതയും ഒന്നായി ഫീൽ ചെയ്യിക്കുന്ന അദ്ദേഹത്തിന്റെ ഗുരുവാക്കുകൾ, മെഡിറ്റേഷൻ തുടങ്ങിയവ എനിക്ക് പേർസണൽ, പ്രൊഫഷണൽ, സോഷ്യൽ ആൻഡ് spiritually ഹെൽഫുൾ ആണ്. ഗ്രേറ്റ്‌ ജോബ്.

Faseena
Consultant Psychologist

എനിക്ക് ജീവിതത്തിലെ ഒട്ടനവധി പ്രതിബന്ധങ്ങൾക്കിടയിലാണ് ശ്രീ വിജയരാജ് സ്വാമിയെ പരിചയപ്പെടേണ്ടി വന്നതും തുടർന്ന് എനിക്കുണ്ടായിരുന്ന മറികടക്കാൻ ഏറെ പ്രയാസമായുണ്ടായിരുന്ന ജീവിത സാഹചര്യങ്ങൾ വിജയകരമായി അതിജീവിച്ചതും എനിക്ക് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്ന ഒരത്ഭുതമായി തീർന്ന എന്റെ പരിണിത ജീവിതം അദേഹത്തിന്റെ നിസ്വാർത്ഥമായ യോഗ മുതൽ ആയുർവേദം സംഗീതം തുടങ്ങിയ അസംഖ്യം പരിജ്ഞാനങ്ങൾ ലളിതവും സമ്മേളപ്പിച്ചു ഓഷോ മെഡിറ്റേഷൻ എന്ന ആധുനീക കാലഘട്ടത്തിൽ അനുയോജ്യമായി ശ്രീ ഓഷോ ചിട്ടപ്പെടുത്തിയ ധ്യാനമുറ ഒരുത്തമമായ മാർഗമായി കണ്ടെത്തി ഇന്നത്തെ സമൂഹത്തിന് അനുയോജ്യമായി പ്രചരിപ്പിക്കുന്നതിലും നമ്മുടെ നേരനുഭവത്തിലും മറ്റ് പലർക്കുമുണ്ടായ പരിരക്ഷയുടെയും നേർസാക്ഷ്യം ആണ് നമ്മുടെ ധ്യാൻ കൃപ മെഡിറ്റേഷൻ ഗ്രൂപ്പ്....അറിവിനോടും മാനുഷിക മൂല്യങ്ങൾ കണ്ടെത്തുന്നതിനോടുമുള്ള ശ്രീ വിജയരാജ് സ്വാമിയുടെ അടങ്ങാത്ത ദാഹം കരുണയും സ്നേഹപൂർണ്ണവുമായ അദേഹത്തിന്റെ ഇടപെടലുകൾ അദ്ദേഹത്തെയും അതിലുപരി ഓഷോയെയും ഈ അത്യന്താധുനുകീക കാലഘട്ടത്തിൽ സങ്കീർണ്ണമായ എന്നെ സംബന്ധിച്ച എല്ലാത്തിനെയും ഉള്ളം കയ്യിലെ Amsterdam പോലെ സഹജവും എളുപ്പവുമായി കൈകാര്യം ചെയ്യാൻ ഈ കൂട്ടായ്മയിൽ എനിക്ക് സാധിച്ചിട്ടുണ്ട്...

ജിതേഷ്
കണ്ണൂർ

My name is James, native is near Kottayam currently living in Manchester. I have been attending Vijayaraj sir's meditation classes for some time now. It is a very good experience to attend the meditation classes led by Sir. The meditation classes led by Sir help us to realize ourselves and discover the true potential that lies dormant within us.

James Joseph
Manchester

ഞാൻ കുറച്ചു നാളായി വിജയരാജ് സാറിന്റെ മെഡിറ്റേഷൻ ക്ലാസ്സസ് അറ്റൻഡ് ചെയ്തു പോരുന്നു. വളരെ നല്ല അനുഭവമാണ് സാർ നയിക്കുന്ന മെഡിറ്റേഷൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുമ്പോൾ ലഭിക്കുന്നത്.നമ്മളെ സ്വയം തിരിച്ചറിയാനും നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന യഥാർത്ഥ കഴിവുകൾ കണ്ടെത്താനും സർ നയിക്കുന്ന മെഡിറ്റേഷൻ ക്ലാസുകൾ ഉപകരിക്കുന്നു.

Sandeep
Payyannur

കഴിഞ്ഞ covid lockdown സമയത്ത് ആണ് ഞാൻ വിജയരാജ് ജി നയിക്കുന്ന ധ്യാൻ കൃപയുടെ മെഡിറ്റേഷൻ ക്ലാസ്സ് നു പങ്കെടുത്തു തുടങ്ങിയത്..3 വർഷത്തോളം മായി ചെയ്തു പോകുന്നു...ജീവിതത്തിൽ ഒരു ലക്ഷ്യ ബോധവും,ആത്മവിശ്വാസവും ,ധൈര്യവും.. ഉണ്ടാക്കാൻ ഈ മെഡിറ്റേറ്റീഷനിലൂടെ എനിക്ക് സാധിച്ചു..മാത്രം അല്ല ആത്മീയതയിൽ ഉള്ള തെറ്റിദ്ധാരണകൾ മാറി കിട്ടി...ആത്മീയത , ഭൗതികത, ഇതൊക്കെ രണ്ടല്ലെന്നും,ഒന്നും ഉപേക്ഷിക്കുന്നത് അല്ല spirituality എന്നതും മനസ്സിലായി..

Ashams
kollam

ഞാൻ വിജയരാജ് സാറിന്റെ യൂട്യൂബ് ചാനൽ കാണാറുണ്ടായിരുന്നു. സാറിന്റെ അവതരണവും സംസാരിക്കുന്ന വിഷയങ്ങളും എന്നെ ആകർഷിച്ചു. സാറിനെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹിച്ചു. പെട്ടെന്ന് ഒരു ദിവസം സാറിന്റെ ചാനലിൽ ഒരു വീഡിയോ വന്നു. ആലുവയിൽ വെച്ച് നടക്കാൻ പോകുന്ന ഒരു ദിവസത്തെ മെഡിറ്റേഷൻ ക്ലാസ്സിനെ പറ്റിയുള്ളതായിരുന്നു ആ വീഡിയോ. അപ്പോൾ തന്നെ ഞാൻ വിളിച്ച് ബുക്ക് ചെയ്തു. അന്നുതന്നെ ആ ഗ്രൂപ്പിൽ എന്നെ ചേർത്തു. അടുത്ത ദിവസം തൊട്ട് സൂമിൽ രാവിലത്തെ ബാച്ചിൽ മെഡിറ്റേഷൻ ചെയ്യാൻ ആരംഭിച്ചു. കുറച്ച് ദിവസത്തിന് ശേഷം വിജയരാജ് സാറിനെ നേരിട്ട് കാണാനും ദിവസം മുഴുവനും മെഡിറ്റേഷൻ സാറിന്റെ ശിക്ഷണത്തിൽ പരിശീലിക്കുവാനും സാധിച്ചു. അതിനുശേഷം ഒരു മാസത്തേക്ക് പ്രാക്ടീസ് ചെയ്തു. അതിനുശേഷം ജീവിതത്തെ മറ്റൊരു തലത്തിൽ നോക്കിക്കാണാൻ സാധിച്ചു. ആ യാത്ര ഇന്നും തുടരുന്നു. സമൂഹത്തിലുള്ള ഭൂരിഭാഗം ആളുകളും സഞ്ചരിക്കുന്ന തിരക്കുള്ള പാതയിൽ നിന്നും മാറി സ്വയം വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു വഴിത്തിരിവ് നല്കാൻ ഈ പരിശീലനം നിങ്ങളെ സഹായിക്കും.



രജനീഷ് S നാഥ്
Technical Assistant, CUSAT

07.03.1973 യിൽ ഓഷോയുടെ സ്വന്തം കൈയക്ഷരത്തിൽ

ഞാൻ വന്നത് നിങ്ങളെ പഠിപ്പിക്കാനല്ല, ഉണർത്താനാണ്. സമർപ്പിതരാകുക, ഞാൻ നിങ്ങളെ രൂപാന്തരപ്പെടുത്തും. ഇത് എന്റെ വാഗ്ദാനമാണ്.
- ഓഷോ